ചൈനീസ് ത്രീഡി വൂള്‍ഫ് ടോട്ടം ഐ.എഫ്.എഫ്.കെ. ഉദ്ഘാടന ചിത്രം


ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമാണ് ഫ്രഞ്ച് സംവിധായകന്‍ ജീന്‍ ജാക്വിസ് അനോഡ് സംവിധാനം ചെയ്ത വൂള്‍ഫ് ടോട്ടം. ഉദ്ഘാടന ചിത്രമാണ് ഓരോ മേളയുടേയും മുഖം നിശ്ചയിക്കുക എന്നതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് ചലച്ചിത്ര ആസ്വാദകര്‍ ചിത്രത്തെ കാത്തിരിക്കുന്നത്. ചൈനീസ് ത്രീഡി ചിത്രമായ വൂള്‍ഫ് ടോട്ടം, 2004 ല്‍ പുറത്തിറങ്ങിയ ചൈനീസ് അര്‍ദ്ധ ആത്മകഥാപരമായ വൂള്‍ഫ് ടോട്ടം എന്ന നോവലിനെ അധികരിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. ചെന്നായ്ക്കളെ കൊന്നൊടുക്കാനായി മംഗോളിയയിലെത്തുന്ന ചെന്‍ സെന്‍ എന്ന യുവാവ് പിന്നീട് ഒരു ചെന്നായ കുഞ്ഞിനെ എടുത്ത് വളര്‍ത്തുന്നതാണ് പ്രമേയം. മനുഷ്യനും മറ്റ് ജീവികളും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ കഥ പറയുകയാണ് ജാക്വിസ് ഈ ചിത്രത്തിലൂടെ.

Jean Jaquiz Anardജാക്വിസിന്റെ പതിമൂന്നാമത് ചിത്രമാണ് വൂള്‍ഫ് ടോട്ടം. സെവന്‍ ഇയേഴ്‌സ് ഇന്‍ ടിബെറ്റ്, എനിമി അറ്റ് ദ ഗേറ്റ്‌സ് എന്നിവയാണ് മറ്റ് പ്രധാന ചിത്രങ്ങള്‍.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE