സമത്വ മുന്നേറ്റ യാത്രയ്ക്ക് ശംഖുമുഖത്ത് സമാപനം.

  വെള്ളാപ്പള്ളി നയിക്കുന്ന സമത്വ മുന്നേറ്റ യാത്രയ്ക്ക ഇന്ന് ശംഖുമുഖത്ത് സമാപനം. സമാപന സമ്മേളനത്തില്‍ പുതിയ പാര്‍ടിയുടെ പ്രഖ്യാപനവും ഉണ്ടാകും. നിരവധി പേരുകള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ടെങ്കിലും ഭാരതീയ ധര്‍മ്മ ജന സേന എന്ന പേരിനാണ് സാധ്യത. എന്നാല്‍ പുതിയ പാര്‍ടി ഉണ്ടാക്കുന്നതില്‍ പ്രതിഷേധിച്ച് യാത്രയുടെ മുഖ്യരക്ഷാധികാരിയായ ഐ.എസ്.ആര്‍.ഒ. മുന്‍ചെയര്‍മാന്‍ ഡോ.ജി. മാധവന്‍ നായര്‍ സമാപനത്തില്‍നിന്ന് വിട്ട് നില്‍ക്കും. ബിജെപിയുടെ പോഷക സംഘടനയാകും പുതിയ പാര്‍ടി എന്ന് വിഎസും വെള്ളാപ്പള്ളി നടേശന്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വെക്കണമെന്ന് കോടിയേരി ബാലകൃഷ്ണനും പറഞ്ഞു.

  samathwa munnetta yathra..നവംബര്‍ 23 ന് കാസര്‍ക്കോട് മഥൂര്‍ സിദ്ധിവിനായക ക്ഷേത്രത്തില്‍ നിന്നാരംഭിച്ച യാത്ര തുടക്കം മുതല്‍ തന്നെ പ്രതിഷേധങ്ങളും എതിര്‍പ്പുകളും നിറഞ്ഞതായിരുന്നു. വി.എസ്. അച്ചുതാനന്ദന്‍, വി.എം. സുധീരന്‍ എന്നിവരാണ് യാത്രയ്ക്ക് തുടക്കം മുതല്‍ എതിര്‍പ്പുകളുമായി എത്തിയിരുന്നത്. കാസര്‍ക്കോട് നിന്ന്് ശംഖുമുഖത്തെത്തുന്ന വെള്ളാപ്പള്ളി അവിടെ ജലസമാധിയാകുമെന്നാണ് വിഎസ് യാത്രയെക്കുറിച്ച് പ്രതികരിച്ചത്. വെള്ളാപ്പള്ളി എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വെക്കണമെന്ന് സുധീരനും പ്രതികരിച്ചു. ഇതിനെല്ലാം അപ്പോളപ്പോള്‍ മറുപടിയുമായി വെള്ളാപ്പള്ളിയുമെത്തി. അതുകൊണ്ടുതന്നെ വാദ പ്രതിവാദങ്ങളാല്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നു സമത്വ മുന്നേറ്റ യാത്ര.
  ഓടയില്‍ കുടുങ്ങിയവരെ രക്ഷിക്കുന്നതിനിടയില്‍ മരിച്ച നൗഷാദിന്റഎ കുടുംബത്തിന് മുഖ്യമന്ത്രി സഹായം വാഗ്ധാനം ചെയ്തതിനെതിരെ വെള്ളാപ്പള്ളി നടത്തിയ പ്രസ്ഥാവന വിവാദത്തിനിടയായി. നൗഷാദ് മുംസ്ലീം ആയതുകൊണ്ടാണ് മുഖ്യമന്ത്രി സഹായം വാഗ്ധാനം ചെയ്തത് എന്നായിരുന്നു യാത്രയ്ക്ക് ആലുവയില്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ വെച്ച് വെള്ളാപ്പള്ളി പറഞ്ഞത്. ഇതിനെതിരെ വിവിധ പാര്‍ടികളും മത, സാമൂധായിക, ഇതര സംഘടനകളും രംഗത്തെത്തിയിരുന്നു. എന്നാല്‍ ബിജെപി നേതാക്കളായ ഒ രാജഗോപാലന്‍, വി. മുരളീധരന്‍ എന്നിവര്‍ വെള്ളാപ്പള്ളി നടേശനെ അനുകൂലിച്ചും സംസാരിച്ചു.

  vellappally natesanഅവഗണിക്കപ്പെട്ട ഹിന്ദു സമൂഹത്തിന്റെ ശബ്ദം പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുക എന്നതാണ് യാത്രയുടെ ലക്ഷ്യം എന്ന് വെള്ളാപ്പള്ളി പറഞ്ഞിരുന്നു. യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, എസ്.എന്‍.ഡി.പി. യോഗം പ്രസിഡന്റ് ഡോ.എം.എന്‍. സോമന്‍, തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവരാണ് യാത്രയുടെ മുഖ്യ സംഘാടകര്‍.

  NO COMMENTS

  LEAVE A REPLY