ശബരിമലയില്‍ കനത്ത സുരക്ഷ

ബാബറി മസ്ജിദ് ദിനത്തോടനുബന്ധിച്ച് ശബരിമലയില്‍ സുരക്ഷ കര്‍ശനമാക്കി. ഡിസംബര്‍ ഏഴ് വരെ കനത്ത സുരക്ഷയായിരിക്കും സന്നിധാനത്തും പരിസര പ്രദേശങ്ങളിലും. എന്നാല്‍ തീര്‍ത്ഥാടകരെ സുരക്ഷാപരിശോധനകള്‍ ബാധിക്കില്ല എന്ന് സെക്യൂരിറ്റി അധികൃതര്‍ പറഞ്ഞു. ഡിസംബറിലാണ് ശബരിമലയില്‍ തിരക്ക കൂടുതലായുള്ളത്.

1992 ഡിസംബര്‍ ആറിനാണ് ബാബറിമസ്ജിദ് ഒരു കൂട്ടം ആളുകളാല്‍ തകര്‍ക്കപ്പെട്ടത്. അന്നുമുതല്‍ ഡിസംബര്‍ 6 ബാബറി മസ്ജിദ് ദിനമായി ആചരിച്ചു വരുന്നു. ഉത്തര്‍പ്രദേശിലെ അയോദ്യയിലാണ് ബാബറി മസ്ജിദ് സ്ഥിതി ചെയ്തിരുന്നത്.

NO COMMENTS

LEAVE A REPLY