പുതുജീവിതത്തിലേക്ക് ചെന്നൈ

0

പ്രകൃതി ദുരിതം വിതച്ച ചെന്നൈ മഹാനഗരം ദുരിതാശ്വാസ പ്രവര്‍ത്തകരുടെയും സന്നദ്ധ സംഘടനകളുടേയും കൈ പിടിച്ച് ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്. എന്നാല്‍ ഇപ്പോഴും തുടരുന്ന മേഘാവൃതമായ ചെന്നൈയെ അല്‍പം ഭയത്തോടെത്തന്നെയാണ് എല്ലാവരും ഉറ്റ് നോക്കുന്നത്.

മിക്ക സ്ഥലങ്ങളിലും വൈദ്യുതി പുനസ്ഥാപിച്ചു. ആശയവിനിമയ സാധ്യതകളും പൊതുഗതാഗതവും സാധാരണഗതിയിലേക്ക് എത്തി തുടങ്ങി. വിമാനത്താവളം ഭാഗികമായി ആഭ്യന്തര സര്‍വ്വീസുകള്‍ ആരംഭിച്ചു. ചെന്നൈ സെന്‍ട്രല്‍, എഗ്മോര്‍ സ്‌റ്റേഷനുകളില്‍ നിന്നുള്ള ട്രെയിനുകള്‍ ഇന്ന് ഓടി തുടങ്ങും. പച്ചക്കറി ലഭ്യതയ്ക്കായി 11 മെബൈല്‍ പച്ചക്കറി കടകള്‍ ആരംഭിച്ചു. . ബാങ്കുകള്‍ ഞായറാഴ്ചയിലും പ്രവര്‍ത്തിച്ചു. എടിഎം കളില്‍ പണമെത്തി. ഇന്ധനം ലഭ്യമാക്കി തുടങ്ങി. എന്നാല്‍ ചില പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്.

Comments

comments