തജിക്കിസ്ഥാനില്‍ ശക്തമായ ഭൂചലനം, പ്രതിഫലനം ഇന്ത്യയിലും.

0

തജിക്കിസ്ഥാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.20 ന് തജിക്കിസ്ഥാനില്‍ അനുഭവപ്പെട്ടത്. ആളപായം ഇതുവരേയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വടക്കേ ഇന്ത്യയിലും പാക്കിസ്ഥാനിലും നേരിയതോതില്‍ ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യയില്‍ ഡല്‍ഹിയിലാണ് പ്രധാനമായും ഭൂചലനം രേഖപ്പെടുത്തിയത്.
25 കിലോമീറ്റര്‍ താഴെയാണ് ഉത്ഭവസ്ഥാനം. കറാക്കുള്‍ മേഖലയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്തിന് 65 മൈല്‍ ചുറ്റളവിലാണ് പ്രഭവ കേന്ദ്രം.

Comments

comments

youtube subcribe