എഴുത്തച്ഛന്‍ പുരസ്‌കാരം കവി പുതുശ്ശേരി രാമചന്ദ്രന്

ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം പ്രശസ്ത കവി പുതുശ്ശേരി രാമചന്ദ്രന്. മലയാള സാഹിത്യലോകത്തിന് നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം നല്‍കുന്നത്. ഒന്നര ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.

കവി, ഭാഷാ ഗവേഷകന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ അദ്ദേഹം 1957 ല്‍ കൊല്ലം ശ്രീ നാരായണ കോളേജിലാണ് അധ്യാപന ജീവിതം ആരംഭിക്കുന്നത്. കേരള സര്‍വ്വകലാശാലയുടെ സിന്റിക്കേറ്റ്‌ അംഗമായും പ്രവര്‍ത്തിച്ചു.

എന്റെ സ്വാതന്ത്രസമര കവിതകള്‍, ആവുന്നത്ര ഉച്ചത്തില്‍, പുതിയ കൊല്ലവും പുതിയൊരാലയും, അങ്ങനയെ സ്വാഹ തുടങ്ങിയ കവിതകള്‍, നിരവധി ഗദ്യങ്ങള്‍, വിവര്‍ത്തന ഗ്രന്ഥമായ മീഡിയ (ഗ്രീക്ക് ട്രാജഡി യൂറിപിടസിന്റെ വിവര്‍ത്തനം) ഇങ്ങനെ നീളുന്നു പുതുശ്ശേരിയുടെ കാവ്യലോകം. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഭാഷാസമ്മാന്‍, തുടങ്ങിയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE