മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയിലേക്ക്

mullaperiyar

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. 140.1 അടിയില്‍നിന്ന് ജലനിരപ്പ് രണ്ട് ദിവസംകൊണ്ട് 142 അടിയിലേക്ക് അടുത്തുകഴിഞ്ഞു. പെരിയാര്‍ കടുവ സങ്കേതത്തിലെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്.

ഇന്നലെ രാത്രി ജലനിരപ്പ് 141.5 അടിയായി ഉയര്‍ന്നിരുന്നു. ഉടന്‍തന്നെ കൂടുതല്‍ വെള്ളം കൊണ്ടുപോകാന്‍ ഇടുക്കി ജില്ലാ കലക്ടര്‍ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു. നിലവില്‍ 1400 ഘനയടി ജലം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്. കലക്ടറും ചീഫ് സെക്രട്ടറി ജിജി തോംസണും തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് അധികൃതരെ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് 1800 ഘനയടി ജലം തമിഴ്‌നാട് ഡാമില്‍നിന്ന് കാണ്ടുപോകുന്നുണ്ട്. മുന്‍കൂട്ടി അറിയിക്കാതെ കേരളത്തിലേക്ക് വെള്ളം തുറന്നുവിടരുതെന്നും കലക്ടര്‍ ആവശ്യപ്പെട്ടിരുന്നു.
ഡാമിലെ ജലം 140 അടിയിലേക്ക് ഉയരുമ്പോള്‍ കൂടുതല്‍ ജലം കൊണ്ടുപോകാമെന്ന തമിഴ്‌നാട് ഉറപ്പ് നല്‍കിയുന്നെങ്കിലും ഇത് പാലിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ ജലനിരപ്പ് 141 അടി ഉയര്‍ന്നപ്പോള്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കാന്‍ തമിഴ്‌നാട് ഇടുക്കി ജില്ലാകലക്ടറോട് ആവശ്യപ്പെടുകയായിരുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE