അമേരിക്കയ്ക്ക് ഭീഷണിയാകുന്ന എല്ലാ ഭീകരസംഘടനകളെയും ഇല്ലാതാക്കുമെന്ന് ബരാക് ഒബാമ

0

അമേരിക്കയ്ക്ക് നേരെ ആക്രമണവുമായെത്തുന്ന എല്ലാ ഭീകര സംഘടനകളേയും ഇല്ലാതാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. അമേരിക്കയ്ക്ക് ഭീകരവാദ സംഘടനകളുടെ ഭീഷണി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അതിനെ മറികടക്കുമെന്നും ഒബാമ ജനങ്ങളോടായി പറഞ്ഞു.

ഒന്നിനെയും പേടിയോടെ കാണരുതെന്നും എല്ലാം സധൈര്യം നേരിടണമെന്നും നാം എന്തുകൊണ്ടാണ് മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തരാകുന്നത് എന്ന മറക്കരുതെന്നും സ്വാതന്ത്രമാണ് ഭയത്തേക്കാള്‍ പ്രധാനമെന്നും ഒബാമ വ്യക്തമാക്കി.

കാലിഫോര്‍ണിയയിലെ ഭീകരാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഒബാമ ജനങ്ങള്‍ക്കുള്ള ആഹ്വാനവുമായെത്തിയത്. 17 പേര്‍ക്ക്‌
പരിക്കേല്‍ക്കുകയും പ്രതികളായ മൂന്ന് പേരില്‍ സ്ത്രീയുള്‍പ്പെടെ രണ്ട് പേരെ പോലീസ് കൊലപ്പെടുത്തുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട സ്ത്രീയക്ക് ഇസ്ലാമിക് സ്റ്റേറ്റുമായുള്ള ബന്ധം കഴിഞ്ഞ ദിവസം തെളിയുകയും ചെയ്തു.

ഇസ്ലാമിക് സ്‌റ്റേറ്റ് സംസാരിക്കുന്നത് മുസ്ലീംങ്ങള്‍ക്ക് വേണ്ടിയല്ലെന്ന് പറഞ്ഞ ഒബാമ 65 രാജ്യങ്ങളെ ചേര്‍ത്ത് നിര്‍ത്തി നടപ്പിലാക്കുന്ന ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ചും സംസാരിച്ചു.

Comments

comments