ഐ.സി.സി. ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ രണ്ടാമത്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് സ്വന്തമാക്കിയതോടെ ഇന്ത്യ ഐ.സി.സി. ടെസ്റ്റ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തെത്തി. നാല് സീരിസുകളുണ്ടായിരുന്ന ടെസ്റ്റ് ഇന്ത്യ 3-0 നാണ് സ്വന്തമാക്കിയത്. മഴമൂലം ഒരു ടെസ്‌ററ് ഒഴിവാക്കിയിരുന്നു. കൊല്‍ക്കത്തയിലെ ഫിറോഷാ സ്‌റ്റേഡിയത്തില്‍ ഇന്നലെ നടന്ന നാലാം ടെസ്റ്റില്‍ 337 റണ്ണിനാണ് സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ വിജയിച്ചത്.

icc rankingനിലവില്‍ 100 പോയിന്റ് ഉണ്ടായിരുന്ന ഇന്ത്യയ്ക്ക ഈ വിജയത്തോടെ 110 പോയിന്റായി. ഇന്ത്യ രണ്ടാംസ്ഥാനത്തെത്തിയതോടെ ഒസ്‌ട്രേലിയയും പാക്കിസ്ഥാനും മൂന്ന്, നാല് സ്ഥാനത്തേക്ക് താഴ്ന്നു. ദക്ഷിണാഫ്രിക്കയാണ് 114 പോയിന്റുമായി ഒന്നാംസ്ഥാനത്ത്.

NO COMMENTS

LEAVE A REPLY