കായികമേള കിരീടം എര്‍ണാകുളത്തേക്ക്

0

59 മത് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ എര്‍ണാകുളത്തിന് കിരീടം. 25 സ്വര്‍ണ്ണവും 28 വെള്ളിയും 18 വെങ്കലവും നേടി 241 പോയിന്റോടെയാണ് എര്‍ണാകുളം കിരീടം സ്വന്തമാക്കിയത്. പാലക്കാടിനാണ് രണ്ടാസ്ഥാനം.

24 സ്വര്‍ണ്ണവും 23 വംള്ളിയും 21 വെങ്കലവും സ്വന്തമാക്കിയ പാലക്കാടിന് 225 പോയിന്റാണ് ലഭിച്ചത്. 16 സ്വര്‍ണ്ണവും ഒമ്പത് വെള്ളിയും ഒമ്പത് വെങ്കലവുമായി കോഴിക്കോട് ജില്ലാ മൂന്നാംസ്ഥാനവും നേടി.

സ്‌കൂളുകളില്‍ കോതമംഗലം മാര്‍ ബേസില്‍ ജേതാക്കളായി. അവസാനം നിമിഷം വരെ ഇഞ്ചോടിഞ്ച് പൊരുതിയ പാലക്കാട് പറളി സ്‌കൂളിനെ പിന്തള്ളിയാണ് മാര്‍ബേസില്‍ സ്‌കൂള്‍ കിരീടം സ്വന്തമാക്കിയത്. 9 സ്വര്‍ണ്ണവും 13 വെള്ളിയും 7 വെങ്കലവും നേടി 91 പോയിന്റോടെയാണ് ഇവര്‍ ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനക്കാരായ പറളിയ്ക്ക് 86 പോയിന്റ് ലഭിച്ചു. 13 സ്വര്‍ണ്ണവും 6 വെള്ളിയും 8 വെങ്കലവും ഇവര്‍ കരസ്ഥമാക്കി.

Comments

comments

youtube subcribe