ആതിരപ്പള്ളിയ്ക്ക് ആനുമതി

0

ആതിരപ്പള്ളി പദ്ധതിക്കുള്ള പരിസ്ഥിതി അനുമതി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നീട്ടി നല്‍കി. 2012 ല്‍ ആണ് കാലാവധി അവസാനിച്ചത്. ഇത് 2017 വരെയാണ് നീട്ടി നല്‍കിയിരിക്കുന്നത്. അനുമതി നീട്ടി നല്‍കിയത് സംബന്ധിച്ച് കേന്ദ്ര പരിസ്തിതി മന്ത്രാലയം കെ.എസ്.ഇ.ബി. യ്ക്ക് കത്തയച്ചു.

അനുമതി നീട്ടി നല്‍കിയതോടെ പദ്ധതിയുമായി കെ.എസ്.ഇ.ബി. യ്ക്ക് മുന്നോട്ട് പോകാം. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തില്ലെന്നും സര്‍വ്വകക്ഷിയോഗം ചേര്‍ന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

Comments

comments

youtube subcribe