ചെന്നൈ പകര്‍ച്ചവ്യാധി ഭീഷണിയില്‍.

0

പ്രളയത്തോടെ ശുദ്ധമായ വെള്ളംപോലുമില്ലാത്ത അവസ്ഥയാണ് ചെന്നെയില്‍. മഴ ദുരിതം വിതച്ചതോടെ പകര്‍ച്ചവ്യാധികളുടെ വിത്തുകള്‍കൂടിയാണ് മുളയ്ക്കാനായി കാത്തിരിക്കുന്നത്. ഇതിനെ തടയാനുള്ള ശ്രമകരമായ ദൗത്യത്തിലാണ് ഇപ്പോള്‍ ഓരോ സന്നദ്ധപ്രവര്‍ത്തകരും.

കോളറ, മലേറിയ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യതകള്‍ കൂടുതലായതിനാല്‍ കോളറ ഗുളികകളും, ബ്ലീച്ചിങ് പൗഡറുകളും ഓരോ വീട്ടിലും എത്തിക്കുന്നുണ്ട്.

ക്ഷയരോഗത്തിനുള്ള ഡോട്ട് ചികിത്സ ആറ് മാസം തുടര്‍ച്ചയായി എടുക്കേണ്ടതാണ്. എന്നാല്‍ പ്രളയത്തില്‍പെട്ട് പാലായനം ചെയ്തതിനാലും ക്ലിനിക്കുകളില്‍ വെള്ളം കയറി ചികിത്സ പുനരാരംഭിക്കാന്‍ കഴിയാത്തതിനാലും പലര്‍ക്കും ചികിത്സ മുടങ്ങിയിരിക്കുകയാണ്. ഇത് വലിയ പ്രത്യാഗാതങ്ങള്‍ക്കിടയാക്കിയേക്കാം. രോഗാണു മരുന്നിനെ പ്രതിരോധിക്കാന്‍ ശക്തമായാല്‍ രോഗം ഭേദമാക്കുക എളുപ്പമല്ല.

Comments

comments

youtube subcribe