ശക്തമായ കാലാവസ്ഥാ വ്യതിയാന കരാറിന് പ്രതിജ്ഞാബദ്ധമെന്ന് ഒബാമയും മോഡിയും

ശക്തമായ കാലാവസ്ഥാ വ്യതിയാന കരാറിന് പ്രതിജ്ഞാബദ്ധമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പരസ്പരം അറിയിച്ചതായി വൈറ്റ് ഹൗസ് റിപ്പോര്‍ട്ട്. ഇരുവരും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണത്തിലാണ് ശക്തമായ കാലാവസ്ഥാ വ്യതിയാന ഉടമ്പടി ഉറപ്പ് വരുത്തേണ്ടതിനോടുള്ള വ്യക്തിപരമായ താല്‍പര്യയം ചര്‍ച്ചചെയ്തത്.

പാരീസ് ഉച്ചകോടിയില്‍ തുടരുന്ന വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഇന്നലെ ഒബാമ മോഡിയെ വിളിയ്ക്കുകയായിരുന്നു. കാലിഫോര്‍ണിയയിലെ വെടിവെപ്പിലുള്ള ദുഖം സംഭാഷണത്തിനിടയില്‍ മോഡി ഒബാമയെ അറിയിച്ചു.

NO COMMENTS

LEAVE A REPLY