മില്‍മ ജീവനക്കാര്‍ പണിമുടക്കുന്നു. അര്‍ദ്ധരാത്രി മുതല്‍ സ്ഥാപനങ്ങള്‍ അടച്ചിടും.

0

സര്‍ക്കാര്‍ അംഗീകരിച്ച പെന്‍ഷന്‍ മാനേജ്‌മെന്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന മില്‍മ ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ മുഴുവന്‍ സ്ഥാപനങ്ങളും അടച്ചിടുമെന്ന് ട്രേഡ് യൂണിയന്‍.

കഴിഞ്ഞ ദിവസം സംയുക്ത സമര സമിതി മാനേജ്‌മെന്റും തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ച ഫലം കണ്ടിരുന്നില്ല. പ്രശ്‌നങ്ങള്‍ പരിഹരിച്ച് ജീവനക്കാരെ സമരത്തില്‍ നിന്ന് പിന്‍തിരിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മാനേജ്‌മെന്റെ് പ്രതിനിധികള്‍ മന്ത്രി കെ.സി. ജോസഫുമായി വീണ്ടും ചര്‍ച്ച നടത്തിയിരുന്നു.
മുഴുവന്‍ സ്ഥാപനങ്ങളും സ്തംഭിക്കുന്നതു വഴി ക്ഷീരകര്‍ഷകരെയാണ് ഇത് ബാധിക്കുക.

Comments

comments