മോഡി പാക്കിസ്ഥാനിലേക്ക്

0

പ്രധാനമന്ത്രി നരേന്ദ്ര മോഡി പാക്കിസ്ഥാന്‍ സന്ദര്‍ശിക്കും. അടുത്ത വര്‍ഷം സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മോഡി പാക്കിസ്ഥാനിലെത്തുക. പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്ന സുഷ്മ സ്വരാജ് ആണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വളര്‍ത്താനുള്ള സമയമാണിതെന്ന് സുഷ്മ സ്വരാജ് നേരെത്തെ അഭിപ്രയപ്പെട്ടിരുന്നു. പാക്കിസ്ഥാനും ഇന്ത്യയ്ക്കുമിടയിലുള്ള മഞ്ഞ് ഉരുകുന്നതിന്റെ പ്രതീക്ഷകള്‍ നല്‍കുന്നതാണ് അടുത്തിടയായി ഇരു രാജ്യങ്ങളും തമ്മില്‍ നടക്കുന്ന കൂടിക്കാഴ്ചകള്‍.

Comments

comments