നീതിപീഠത്തെ നിശബ്ദമാക്കാന്‍ കോണ്‍ഗ്രസ് പാര്‍ലമെന്റിനെ ഉപയോഗിക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍.

0

നീതിപീഠത്തെ നിശബ്ദമാക്കാന്‍ കോണ്‍ഗ്രസ് പാര്‍ലമെന്റിനെ ഉപയോഗിക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ കുറ്റപ്പെടുത്തി. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോടതിയെ നിശബ്ദമാക്കാന്‍ പാര്‍ലമെന്റിനെ ഉപയോഗിക്കുകയാണെന്നാണ് സര്‍ക്കാര്‍ കുറ്റപ്പെടുത്തിയത്. ഇത് ജനാധിപത്യത്തിന് ഹാനികരമാണെന്നും പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു ആരോപിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടേയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേയും ഉടമസ്ഥതയിലുള്ള ‘യങ് ഇന്ത്യന്‍സ് ലിമിറ്റഡ്’ നാഷണല്‍ ഹെറാള്‍ഡ് ഏറ്റെടുത്തതിലുള്ള ക്രമക്കേട് ചൂണ്ടിക്കാട്ടി നല്‍കിയ കേസില്‍ ഇരുവരോടും നേരിട്ട് ഹാജരാകാന്‍ ഡല്‍ഹി പാട്യാല കോടതി വിധിച്ചിരുന്നു. ഇത് കേന്ദ്ര സര്‍ക്കാരിന്റെയും ബി.ജെ.പി. യുടെയും പകപോക്കലാണെന്നാരോപിച്ച് ഇന്നലെയും ഇന്നും കോണ്‍ഗ്രസ് നേതാക്കള്‍ ഇരു സഭകളും സ്തംഭിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സഭ പിരിയുകയും ചെയ്തിരുന്നു.

Comments

comments

youtube subcribe