പാക്കിസ്ഥാന് നേരെ സൗഹൃദത്തിന്റെ കൈകള്‍ നീട്ടുകയാണ് ഇന്ത്യയെന്ന് സുഷ്മ സ്വരാജ്

പാക്കിസ്ഥാന് നേരെ സൗഹൃദത്തിന്റെ കൈകള്‍ നീട്ടുകയാണ് ഇന്ത്യയെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജ്. പാക്കിസ്ഥാനിലെ രണ്ട് ദിവസത്തെ സന്ദര്‍ശത്തിനിടെയാണ് സുഷ്മ ഇന്ത്യയുടെ നിലപാട് അറിയിച്ചത്. അഫ്ഗാന്‍ വിഷയത്തില്‍ നടക്കുന്ന ‘ഹാര്‍ട് ഓഫ് ഏഷ്യ’ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് സുഷ്മ പാക്കിസ്ഥാനിലെത്തിയത്.

അഫ്ഗാന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ സഹകരിക്കാന്‍ ഇന്ത്യ തയ്യാറാണെന്നും ഏഷ്യയുടെ ഹൃദയം എന്നതില്‍ ഇന്ത്യ ഉദ്ദേശിക്കുന്നത് അഫ്ഗാനെ പ്രധാന കേന്ദ്രമാക്കി മേഖലയില്‍ വ്യാപാരം, ചരക്കുനീക്കം, ഊര്‍ജ്ജ-വിവര വിനിമയ പാതകള്‍ എന്നിവ രൂപപ്പെടുത്തുകയാണെന്നും സുഷ്മ പറഞ്ഞു. അട്ടാരി അതിര്‍ത്തിയില്‍നിന്ന് അഫ്ഗാനിസ്ഥാന്റെ ട്രക്കുകള്‍ സ്വീകരിക്കാന്‍ ഇന്ത്യ തയ്യാറാണെന്നും സുഷ്മ അറിയിച്ചു.

NO COMMENTS

LEAVE A REPLY