ഇസ്ലാമിക് സ്റ്റേറ്റിനെതിരെ വീണ്ടും റഷ്യ

സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റിന് നേരെ റഷ്യ വീണ്ടും ആക്രമണം നടത്തി.
മുങ്ങിക്കപ്പലില്‍നിന്നാണ് ഇത്തവണ റഷ്യന്‍ മിസൈല്‍ ആക്രമണം. സിറിയയിലെ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ സ്വയം അവരോധിത തലസ്ഥാനമായ റഖയിലെ രണ്ടിടങ്ങളിലേക്കാണ് റോസ്‌റ്റോവ് ഓണ്‍ ഡോണ്‍ എന്ന അന്തര്‍വാഹിനിയില്‍നിന്ന് റഷ്യന്‍ സേന ആക്രമണം നടത്തിയത്.

സെപ്തംബര്‍ മുതലാണ് റഷ്യ ഇസ്ലാമിക് സ്‌റ്റേറ്റിനെതിരെ വ്യോമാക്രമണം ആരംഭിച്ചത്. അടുത്തിടെ സിറിയയിലെ ഐസിസ് കേന്ദ്രമായ പാല്‍മിറയില്‍ റഷ്യ വ്യോമാക്രമണം നടത്തിയിരുന്നു. ഇതാദ്യമായാണ് മുങ്ഹിക്കപ്പലില്‍നിന്ന് ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ആക്രമണം നടത്തുന്നതെന്ന് റഷ്യന്‍ പ്രതിരോധമന്ത്രി അറിയിച്ചു. ആക്രമണത്തിന്റെ വീഡിയോയും റഷ്യന്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു.

NO COMMENTS

LEAVE A REPLY