ഇന്ന് ലോക മനുഷ്യാവകാശ ദിനം

ലോകം ഇന്ന് മനുഷ്യാവകാശ ദിനം ആചരിക്കുകയാണ്. 1948 ഡിസംബര്‍ 10നാണ് ഈ ദിവസം മനുഷ്യാവകാശ ദിനമായി പ്രഖ്യാപിച്ചത്‌. 1950 ല്‍ എല്ലാ അംഗരാജ്യങ്ങളും മനുഷ്യാവകാശ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളും ചേര്‍ന്ന് ഈ ദിനം ആചരിക്കാന്‍ തീരുമാനിച്ചു. ഐക്യരാഷ്ട്ര സഭയുടെ തീരുമാനപ്രകാരമായിരുന്നു ഇത്. ഒരു വ്യക്തിയ്ക്ക് ലഭിക്കേണ്ട എല്ലാ വിധ അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കപ്പെടുക എന്നതാണ് മനുഷ്യാവകാശം കൊണ്ട് അര്‍ഥമാക്കുന്നത്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, അഭിപ്രായ സ്വാതന്ത്ര്യം, വാര്‍ദ്ധക്യം, വൈധവ്യം മറ്റ് ബലഹീനതകള്‍ എന്നിവയില്‍ വേണ്ട പരിരക്ഷയ്ക്കുള്ള അവകാശം തുടങ്ങിയവ മനുഷ്യാവകാശങ്ങളില്‍ ഉള്‍പ്പെടുന്നു.

മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ മനുഷ്യാവകാശങ്ങള്‍ക്കായൊരു ദിനം ഏറെ പ്രസക്തമാണ്. ലോകം മുഴുവന്‍ ഇന്ന് മനുഷ്യാവകാശങ്ങളെ കുറിച്ച് ഓര്‍മ്മിക്കപ്പെടുമ്പോഴും ഇത് ലംഘിക്കപ്പെട്ടുകൊണ്ടേയിരിക്കുകയാണ്.
ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍പ്പോലും ജനങ്ങള്‍ക്ക് അടിസ്ഥാനമായി വേണ്ട അവകാശങ്ങള്‍ ലഭിക്കുന്നില്ല. ഇതിന്റെ തെളിവാണല്ലോ ഇന്നലെ സുപ്രീം കോടതി കേന്ദ്രസര്‍ക്കാറിന് നല്‍കിയ നിര്‍ദ്ദേശം. 2016 ഡിസംബര്‍ 1 ന് മുമ്പ് മനുഷ്യക്കടത്തുകേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക ഏജന്‍സി രൂപീകരിക്കണം എന്ന് കോടതി പറയുമ്പോള്‍ ഹനിക്കപ്പെടുന്ന മനുഷ്യാവകാശങ്ങളുടെ ആഴം എത്രയെന്ന് ഊഹിക്കാം.

tribal-family.jpg.image.784.410
തന്റേതുകൂടിയായ ഭൂമിയില്‍ അവകാശങ്ങളേതുമില്ലാതെ ആവശ്യങ്ങളൊന്നും നിറവേറ്റപ്പെടാതെ കഴിയുന്ന ആദിവാസി സമൂഹങ്ങളുടെ ദുരിതവും ഈ ദിവസത്തില്‍ ഓര്‍മ്മിക്കപ്പെടേണ്ടതുണ്ട്. അതിനായിരിക്കണം ഇനിയുള്ള ദിനങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടതും. വിദ്യാഭ്യാസത്തിന് പോലും അര്‍ഹതയില്ലാത്തവരല്ല, തുല്യനീതിയ്ക്ക് അവകാശമുള്ളവരാണ് ആദിവാസി മേഖലയിലുള്ളവരും എന്ന തിരിച്ചറിവോടെ ആചരിക്കാം ഈ ദിനം.

NO COMMENTS

LEAVE A REPLY