മില്‍മ ജീവനക്കാരുടെ പണിമുടക്ക്. റോഡില്‍ പാലൊഴുക്കി ക്ഷീര കര്‍ഷകരുടെ പ്രതിഷേധം.

മില്‍മ ജീവനക്കാര്‍ പാല്‍ സംഭരണവും വിതരണവും അനിശ്ചിത കാലത്തേക്ക് തടഞ്ഞുവെച്ചതോടെ പ്രതിസന്ധിയിലായ കോഴിക്കോട്ടെ ക്ഷീര കര്‍ഷകരാണ് പാല്‍ സംഭരണ കേന്ദ്രത്തിന് മുന്നിലെ റോഡില്‍ പാല്‍ ഒഴിച്ച് പ്രതിഷേധിച്ചത്. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ മില്‍മ ജീവനക്കാര്‍ സമരത്തിലാണ്. സര്‍ക്കാര്‍ അംഗീകരിച്ച പെന്‍ഷന്‍ പദ്ധതി മാനേജ്‌മെന്റ്‌ നടപ്പിലാക്കാത്തതിനെ തുടര്‍ന്നാണ് ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ പണിമുടക്കുന്നത്. അനിശ്ചിതകാല പണിമുടക്കാണ് പ്രഖ്യാപിച്ചതെങ്കിലും സൂചനാപണിമുടക്കായിരിക്കും ഇന്ന് ഉണ്ടാകുക.

പണിമുടക്കിനെ തുടര്‍ന്ന് സംസ്ഥാനത്തെ പാല്‍ വിതരണം തടസ്സപ്പെട്ടു. കടുത്ത പാല്‍ രക്ഷാമത്തിലാണ് ഇപ്പോള്‍ സംസ്ഥാനം. ഇതോടെ സമരം അവസാനിപ്പിക്കണമെന്ന് മന്ത്രി കെ.സി. ജോസഫ് ആവശ്യപ്പെട്ടു. ഡിസംബര്‍ 16 ന് സമരക്കാരുമായി ചര്‍ച്ച നടത്താമെന്നും മന്ത്രി അറിയിച്ചു.

ജില്ലാ സംസ്ഥാന സഹകരണ ബാങ്കുകളുടെ മാതൃകയില്‍ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുക, ക്ഷേമനിധി നടപ്പിലാക്കുക, പെന്‍ഷന്‍ പ്രായം 60 ആക്കുക, വെട്ടിക്കുറച്ച തസ്തിക പുനസ്ഥാപിക്കുക, നിയമനം പൂര്‍ണ്ണമായും പിഎസ്സിയ്ക്ക് വിടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് രണ്ടാം തീയ്യതി മുതല്‍ മില്‍മയുടെ ഓഫീസുകള്‍ക്ക് മുന്നില്‍ ജീവനക്കാരുേെട സത്യാഗ്രഹവും നടക്കുകയാണ്.

NO COMMENTS

LEAVE A REPLY