പുണ്യാളന്‍ അഗര്‍ബത്തീസ് രണ്ടാം ഭാഗം എത്തുന്നു.

ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ പിറന്ന പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗം എത്തുന്നു. ഇരുവരും ഒന്നിച്ച സു…സു…സുധി വാത്മീകത്തിന്റെ വിജയത്തിന് പിന്നാലെയാണ് ഇരുവരും വീണ്ടും ഒന്നിയ്ക്കുന്നത്. അടുത്ത വര്‍ഷമായിരിക്കും ചിത്രീകരണം ആരംഭിക്കുക.

ചിത്രത്തിലെ ജയസൂര്യയുടെ തൃശ്ശൂര്‍ക്കാരനായ ജോയ് താക്കോല്‍ക്കാരന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തിരക്കഥ പൂര്‍ത്തിയാക്കിയാലുടന്‍ താര നിര്‍ണ്ണയം ഉള്‍പ്പെടെയുള്ള അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ജയസൂര്യയോടൊപ്പം അജു വര്‍ഗ്ഗീസും പ്രധാന കഥാപാത്രമായി ചിത്രത്തിലുണ്ടാകും.

NO COMMENTS

LEAVE A REPLY