സോളാര്‍ കേസ്; തെളിവ് ശേഖരിക്കുന്നതിനുള്ള നടപടികള്‍ സോളാര്‍ കമ്മീഷന്‍ ആരംഭിച്ചു.

0

സോളാര്‍ കേസിന്റെ നിര്‍ണ്ണായക തെളിവെന്ന് കരുതുന്ന വിവരങ്ങള്‍ അടങ്ങിയ സിഡി കണ്ടെടുക്കുന്നതിനുള്ള നടപടികള്‍ സോളാര്‍ കമ്മീഷന്‍ ആരംഭിച്ചു.
സിഡി കയ്യിലുണ്ടെന്നും ഹാജരാക്കാന്‍ 10 മണിക്കൂര്‍ വേണമെന്നും ബിജു രാധാകൃഷ്ണന്‍ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.

കേരളത്തിന് പുറത്താണ് സിഡി സൂക്ഷിച്ചിരിക്കുന്നത്. കാറില്‍ പോകാന്‍ അനുവദിച്ചാല്‍ സിഡി ഹാജരാക്കാമെന്നും കമ്മീഷന് മുന്നില്‍ ബിജു മൊഴി നല്‍കി. ഇതിനെ തുടര്‍ന്നാണ് തെളിവെടുപ്പിനുള്ള നടപടികള്‍ കമ്മീഷന്‍ ആരംഭിച്ചത്.

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രി മാര്‍ക്കെതിരെ തെളിവുകളുണ്ടെന്നും തെളിവുകളടങ്ങിയ സിഡി കയ്യിലുണ്ടെന്നും ബിജു പറഞ്ഞിരുന്നു. ഇൗ തെളിവുകള്‍ ഹാജരാക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടതോടെയാണ് ബിജു സിഡി കേരളത്തിന് പുറത്താണെന്ന് അറിയിച്ചത്. സിഡി കണ്ടെടുക്കും വരെ ബിജു രാധാകൃഷ്ണന്‍ കമ്മീഷന്‍ ഓഫീസില്‍ തുടരും.

Comments

comments