മോഡി കേരളത്തില്‍.

പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തിലെത്തി. വൈകുന്നേരം 4 മണിയോടെ കൊച്ചി വെല്ലിങ്ടണ്‍ ദ്വീപിലെ ദക്ഷിണ നാവിക കമാന്‍ഡ് ആസ്ഥാനമായ ഐ.എന്‍.എസ്. ഗരുഡ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി എത്തിയത്. പ്രധാനമന്ത്രിയായതിന് ശേഷമുള്ള മോഡിയുടെ ആദ്യ കേരള സന്ദര്‍ശനമാണ് ഇത്.

ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കെ. ബാബു, കെ.പി. മോഹനന്‍, കെ.വി. തോമസ് എം.പി., എം.എല്‍.എ.മാര്‍, മേയര്‍ സൗമിനി ജയിന്‍ തുടങ്ങിയവര്‍ മോഡിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. 10 മിനുട്ട് നീണ്ട സ്വീകരണ പരിപാടിയ്ക്ക് ശേഷം ഹെലികോപ്റ്ററില്‍ തൃശ്ശൂരിലേക്ക് പുറപ്പെട്ട അദ്ദേഹം തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന ബി.ജെ.പി. യുടെ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും.

NO COMMENTS

LEAVE A REPLY