ക്രിസ്മസ് ചിത്രങ്ങള്‍ പ്രതിസന്ധിയിലേക്ക്, സിനിമാ തിയ്യറ്ററുകള്‍ അടച്ചിട്ടു.

സംസ്ഥാനത്തെ സിനിമാ തിയ്യറ്ററുകള്‍ അടച്ചിട്ടു. ടിക്കറ്റൊന്നിന് മൂന്ന് രൂപ ക്ഷേമനിധി ഈടാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സമരത്തിന് കാരണം. ക്രിസ്മസിന് റിലീസ് ചെയ്യേണ്ട സിനിമകളുടെ ഉള്‍പ്പെടെ പ്രദര്‍ശനം ഇതോടെ പ്രതിസന്ധിയിലായി. എ ക്ലാസ് തിയ്യറ്ററുകളിലാണ്‌ ഇപ്പോള്‍ സമരം ആരംഭിച്ചിരിക്കുന്നത്‌.

സിനിമാ ടിക്കറ്റുകളില്‍നിന്ന് സെസ് പിരിച്ച് സംസ്ഥാന സാമൂഹിക പ്രവര്‍ത്തക ഫണ്ടില്‍ അടയ്ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ തിയ്യറ്റര്‍ ഉടമകള്‍ കോടതിയെ സമീപിച്ചു. കേസ് ഇപ്പോള്‍ ബെഞ്ചിന്റെ പരിഗണനയിലാണ്. കേസ് വിധിയാകുന്നതുവരെ ക്ഷേമനിധി പിരിക്കുന്നത് നിര്‍ബന്ധമാക്കേണ്ടെന്ന് കോടതി ഉത്തരവിട്ടിരുന്നതായി ഉടമകള്‍. എന്നാല്‍ ഇത് ലംഘിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ക്ഷേമനിധിയുടെ പേരില്‍ ടിക്കറ്റ് സീല്‍ ചെയ്ത് നല്‍കുന്നില്ലെന്നാണ് ഇവരുടെ വാദം. ഇതുമുലം ചെവ്വാഴ്ചയോടെ ഉടമകളുടെ കയ്യിലുള്ള ടിക്കറ്റുകള്‍ തീരും. ഇതോടെ ക്രിസ്മസ് ചിത്രങ്ങളുടെ പ്രദര്‍ശനം പ്രതിസന്ധിയിലാകും.

തിയ്യറ്ററുടകളുമായി സര്‍ക്കാര്‍ നാളെ ചര്‍ച്ച നടത്തും. എന്നാല്‍ തീരുമാനത്തില്‍നിന്ന് പുറകോട്ടില്ലെന്ന് ക്ഷേമനിധി ബോര്‍ഡും അറിയിച്ചു. നാളെ നടക്കുന്ന ചര്‍ച്ചകളില്‍ ഫലം കണ്ടില്ലെങ്കില്‍ ഇത് ബാധിക്കുന്നത് ക്രിസമസ് ചിത്രങ്ങളെയായിരിക്കും.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE