ദിലീപ്കുമാര്‍ സിനിമലോകത്തിന്റെ നെടുംതൂണ്‍ : ഷാരൂഖ് ഖാന്‍

സിനിമലോകത്തിന്റെ നെടുംതൂണാണ് ആദ്യകാല സൂപ്പര്‍ ഹീറോയായ ദിലീപ് കുമാര്‍ എന്ന് ബോളിവുഡ് ബാദ്ഷ ഷാരൂഖ് ഖാന്‍. ദിലീപ് കുമാറിന് പത്മഭൂഷന്‍ നല്‍കി രാജ്യം ആദരിച്ച വേളയിലാണ് ഷാരൂഖ് അദ്ദേഹത്തെ സിനിമലോകത്തിന്റെ നെടുംതൂണെന്ന് വിശേഷിപ്പിച്ചത്. മറ്റാരേക്കാളും ഈ അവാര്‍ഡിന് അര്‍ഹനാണ് ദിലീപ് കുമാറെന്നും ഷാരൂഖ്.

ഐകണ്‍ എന്ന വാക്ക് പോലും അദ്ദേഹത്തിന് മുന്നില്‍ ചെറുതാണ്. എത്ര അവാര്‍ഡ് ലഭിച്ചിട്ടുണ്ട് എന്നത് അദ്ദേഹത്തെ സംഭവിച്ച് വലുതല്ല, കാരണം അദ്ദേഹത്തിന്റെ ഭാര്യ സൈറ ബീഗത്തിന്റെ സാമിപ്യം എപ്പോഴും കൂടെയുണ്ട്. നടന്‍ എന്നതിലുപരി ഒരു നല്ല മനുഷ്യന്‍ കൂടിയാണ് ദിലീപ് കുമാര്‍, അവരെ വ്യക്തിപരമായി അറിയുന്നതുകൊണ്ടുതന്നെ തനിയ്ക്ക് അങ്ങനെ പറയാനാകും. ഇത് വലിയ ആഘോഷത്തിന്റെ സമയമാണ് എന്നും ഷാരൂഖ് പറഞ്ഞു.

dilip kumar FotorCreated
സബര്‍ബന്‍ ബാന്ദ്രയിലെ ദിലീപ് കുമാറിന്റെ വസതിയിലെത്തിയാണ് കേന്ദ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പത്മവിഭൂഷന്‍ സമ്മാനിച്ചത്.
60 വര്‍ഷത്തെ സിനിമാജീവിത്തില്‍ നിരവധി സിനിമകളില്‍ അദ്ദേഹം നായകനായി വേഷമിട്ടു. ദുരന്ത നായക പരിവേഷമായിരുന്നു ബോളിവുഡ് അദ്ദേഹത്തിന് നല്‍കിയത്. അന്ദാസ്, ആന്‍, ദേവ്ദാസ്, ചരിത്ര സിനിമയായ മുഖള്‍-ഇ-അസം ഇങ്ങനെതുടങ്ങുന്നു ചിത്രങ്ങള്‍. അവസാനമായി അഭിനയിച്ചത് 1998 ല്‍ ക്വിലയില്‍ ആയിരുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE