ആര്‍.ശങ്കര്‍ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനാച്ഛാദനം ചെയ്തു.

വിവാദങ്ങള്‍ക്കൊടുവില്‍, മുന്‍മുഖ്യമന്ത്രിയും മുന്‍ കെ.പി.സി.സി. അധ്യക്ഷനുമായിരുന്ന ആര്‍.ശങ്കറിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനാച്ഛാദനം ചെയ്തു. കൊല്ലം എസ്.എന്‍. കോളേജിന് മുമ്പില്‍ സ്ഥാപിച്ച പ്രതിമ, നിര്‍മ്മാണം മുതലേ ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഉച്ചയ്ക്ക് 3 മണിയോടെ ആശ്രമം മൈതാനത്തെ ഹെലിപാഡില്‍ മോഡി ഇറങ്ങി.

R.Sankar
മുഖ്യമന്ത്രിയെ പരിപാടിയില്‍നിന്ന് ഒഴിവാക്കിയത് വഴി ചടങ്ങ് ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മോഡിയ്ക്ക് 15 മിനുട്ടും മുഖ്യമന്ത്രിയ്ക്ക് 10 മിനുട്ടും പ്രസംഗിക്കാനുള്ള സമയം ക്രമീകരിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പങ്കെടുക്കാത്തതോടെ ഈ സമയം കൂടി മോഡി പ്രസംഗിച്ചു. 35 മിനുട്ടാണ് ഇതിനായി മാറ്റി വെച്ചത്.

R sankar
മന്നത്ത് പത്മനാഭനും ആര്‍.ശങ്കറും രൂപവത്കരിച്ച പ്രജാമണ്ഡലത്തെ ഓര്‍മ്മിപ്പിച്ചും ജനസംഘത്തിന്റെ നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയും തമ്മിലുള്ള ബന്ധം ഓര്‍മ്മിച്ചുമാണ് മോഡി പ്രസംഗം ആരംഭിച്ചത്. അദ്ദേഹം രൂപംകൊടുത്ത ജനസംഘ് ആണ് പിന്നീട് ബി.ജെ.പി. ആയതെന്നും അതിന്റെ ഭാഗമായതില്‍ അഭിമാനമുണ്ടെന്നും മോഡി പറഞ്ഞു.

യോഗം പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി സ്വാഗതമാശംസിച്ചു. ഇന്ത്യ കണ്ട കഠിനാധ്വാനിയും ലോക നേതാവുമാണ് മോഡിയെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE