രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്തതിനാല്‍ മോഡി ഭീരുത്വം കാട്ടുന്നു എന്ന് കെജ്‌രിവാള്‍

kejriwal

ഇന്ന് രാവിലെ 7 മണിയോടെ ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അനുമതിയില്ലാതെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു.
റെയ്ഡിന് ശേഷം ഓഫീസ് സീല്‍ ചെയ്തു. ഇതിനെതിരെ ട്വിറ്ററിലൂടെ പ്രതികരിക്കുകയായിരുന്നു കെജ്‌രിവാള്‍. തന്നെ രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്തതിനാലാണ് മോഡി ഇത്തരമൊരു ഭീരുത്വപരമായ നടപടി സ്വീകരിച്ചതെന്നാണ് അദ്ദേഹം റ്റ്വിറ്ററില്‍ കുറിച്ചത്.

kejrival-tweet
എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അല്ല ആരോപണവിധേയനായ പ്രിന്‍സിപ്പല്‍ സെക്രട്ടറി രജീന്ദ്രകുമാറിന്റെ ഓഫീസാണ് റെയ്ഡ് ചെയ്തതെന്നും മുഖ്യമന്ത്രി ഓഫീസ് റെയ്ഡ് ചെയ്യുകയോ സീല്‍ ചെയ്യുകയോ ഉണ്ടായിട്ടില്ലെന്നും സിബിഐ കേന്ദ്രത്തില്‍നിന്ന് അറിയിച്ചു.

സിബിഐ യുടെ കാര്യങ്ങളില്‍ കേന്ദ്രം ഇടപെടാറില്ലെന്നാണ് കേന്ദ പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡു ഇതിനോട് പ്രതികരിച്ചത്. എല്ലാത്തിനും മോഡിയെ കുറ്റപ്പെടുത്തുന്നതാണ് കെജ്‌രിവാളിന്റെ രീതിയെന്നും നായിഡു ആരോപിച്ചു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE