സോളാര്‍ കമ്മീഷനെതിരെ ഹൈക്കോടതി.

സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണനെ തെളിവെടുപ്പിന് കൊണ്ടുപോയ സോളാര്‍ കമ്മീഷന്‍ നടപടി ചട്ടവിരുദ്ധമാണെന്ന് ഹൈക്കോടതി. ജസ്റ്റിസ് കെമാല്‍ പാഷ അംഗമായ സിംഗിള്‍ ബെഞ്ചാണ് കമ്മീഷനെ വിമര്‍ശിച്ചത്. കൊലക്കേസ് പ്രതിയെ കൊണ്ടുപോകുന്ന മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും കോടതി.

കൊലക്കേസ് പ്രതിയെ ഇങ്ങനെ കൊണ്ടുപോകുമ്പോള്‍ സെഷന്‍സ് കോടതിയുടെ അനുമതി വാങ്ങണം. എന്നാല്‍ ഇത് ചെയ്യാതെ സിഡി കണ്ടെടുക്കാന്‍ കോയമ്പത്തൂരിലേക്ക് കൊണ്ടുപോയത് അംഗീകരിക്കാനാവില്ലെന്നും കോടതി. സോളാര്‍ കേസില്‍ പണം നഷ്ടമായ ഒരാളുടെ കേസ് പരിഗണിക്കവെയാണ് ഹൈക്കോടതി കമ്മീഷന്റെ നടപടിയെ വിമര്‍ശിച്ചത്.

തെളിവെടുപ്പിന് കൊണ്ടുപോയതിനെതിരെ വിവിധ മേഖലകളില്‍നിന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE