അല്‍ഖൈ്വദ ഭീകരന്‍ എന്ന് സംശയം, ഡല്‍ഹി പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു.

0

അല്‍ഖൈ്വദ ഭീകരന്‍ എന്ന് സംശയിക്കുന്ന ആസിഫ് എന്നയാളെ ഡെല്‍ഹി പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. 41 കാരനായ ആസിഫ് ഉത്തര്‍പ്രദേശിലെ സമ്പാല്‍ സ്വദേശിയാണ്. ആസിഫ് ഭീകരരെന്ന് സംശയിക്കുന്ന മറ്റ് ചിലരുമായി ചേര്‍ന്ന് തലസ്ഥാന നഗരിയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്.

ALQUIDAപാരീസ് ആക്രമണത്തെ തുടര്‍ന്ന് അല്‍ഖൈ്വദയുടെ ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി വിവധ ഇന്റലിജന്‍സ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനാല്‍ പോലീസ് പ്രധാന നഗരങ്ങളായ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളില്‍ സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്.

Comments

comments