നിയമസഭയില്‍ ഇന്ന്.

നിയമസഭാ സമ്മേളനത്തില്‍ ചോദ്യോത്തര വേള പുരോഗമിക്കുകയാണ്.
ഇന്നത്തെ സമ്മേളനത്തില്‍ സ്പീക്കര്‍ എന്‍. ശക്തന്‍ പങ്കെടുക്കുന്നില്ല. ചെന്നിത്തലയുടെ വിമര്‍ശനത്തില്‍ പ്രതിഷേധിച്ചാണ് സ്പീക്കര്‍ എന്‍. ശക്തന്‍ സഭയില്‍നിന്ന് വിട്ട് നില്‍ക്കുന്നത്. ഇന്നത്തെ സഭാനടപടികള്‍ നിയന്ത്രിയ്ക്കുന്നത് ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവിയാണ്.

N-Sakthan-footwear-controversyഇന്നലെ ബില്‍ അവതരിപ്പിക്കുന്നതിനിടെ സ്പീക്കറെ ചെന്നിത്തല വിമര്‍ശിച്ചിരുന്നു. ദോശ ചുടുന്നതുപോലെ ബില്‍ പാസാക്കരുതെന്നാണ് ചെന്നിത്തല പറഞ്ഞത്. ഇതിനെതിരെ പ്രതിഷേധിച്ച് ഇന്നലെ തന്നെ ശക്തന്‍ തുടര്‍ന്നുള്ള സഭാനടപടികളില്‍ മൗനം പാലിച്ചിരുന്നു.

സഭയില്‍ ചോദ്യോത്തര വേള തുടരുമ്പോള്‍ ഡോ. ജേക്കബ് തോമസ് ഐ.പി.എസ്. നെതിരെ മന്ത്രി എം. അലി രംഗത്തെത്തി. സര്‍ക്കാറല്ല ജേക്കബ് തോമസിനെ വേട്ടയാടുന്നത്, ജേക്കബ് തോമസ്സാണ് സര്‍ക്കാറിനെ വേട്ടയാടുന്നത് എന്നാണ് മന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായതിനാല്‍ മാത്രമാണ് ജേക്കബ് തോമസ് സര്‍വ്വീസില്‍ തുടരുന്നത്. താന്‍ ആയിരുന്നെങ്കില്‍ ജേക്കബ് തോമസിനോട് കടുത്ത നിലപാടുകള്‍ എടുത്തേനെ എന്നും അലി പറഞ്ഞു.
.

NO COMMENTS

LEAVE A REPLY