പ്രധാനമന്ത്രിയ്ക്ക് ഉമ്മന്‍ചാണ്ടിയുടെ കത്ത്.

0

ആര്‍. ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍നിന്ന് മാറ്റി നിര്‍ത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് കത്ത് നല്‍കി. തന്നെ വിലക്കിയതിനോട് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കത്തില്‍ പറയുന്നു. വിവാദം ഒഴിവാക്കാനും യാതൊന്നുംതന്നെ ചെയ്തില്ല. മോഡി ഗുജ്‌റാത്ത് മുഖ്യമന്ത്രിയായിരുന്നെങ്കില്‍ എങ്ങനെ പ്രതികരിക്കുമായിരുന്നു എന്നും അദ്ദേഹം ചോദിക്കുന്നു.

മുഖ്യമന്ത്രിയെ വിലക്കിയ സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വേണ്ട ശ്രദ്ധ നല്‍കിയില്ലെന്ന് കെ.സി.ജോസഫും അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി കത്തയച്ചെന്ന് പറഞ്ഞ് പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചെന്നും കെ.സി.ജോസഫ്. മുഖ്യമന്ത്രി പങ്കെടുക്കുമോ എന്ന് പലതവണ പ്രധാനമന്ത്രിയുടെ ഓഫീസ് ചോദിച്ചിരുന്നു. ഈ ജാഗ്രത സംശയമുണ്ടാക്കുന്നു. വെള്ളാപ്പള്ളി എന്തിന് മുഖ്യമന്ത്രിയെ ഒഴിവാക്കിയെന്ന് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയ്ക്ക് വേണ്ടിയാണ് താന്‍ ഇതെല്ലാം പറഞ്ഞതെന്നും കെ.സി.ജോസഫ്.

Comments

comments

youtube subcribe