വിമാനത്തിന്റെ എന്‍ജിനില്‍ കുടുങ്ങി മരിച്ചത് മലയാളി

0

മുംബൈ ഛത്രപതി ശിവജി ആഭ്യന്തര വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന എയര്‍ ഇന്ത്യ വിമാനം സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ എന്‍ജിനിലേക്ക് വലിച്ചെടുക്കപ്പെട്ട് എയര്‍ ഇന്ത്യ ടെക്‌നീഷ്യന്‍ മരിച്ചു. പാലക്കാട് സ്വദേശിയായ രവി സുബ്രഹ്മണ്യമാണ് മരിച്ചത്.

മുംബൈയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള എഐ 619 വിമാനം പിറകിലോട്ട് മാറ്റിയിടാനുള്ള സിഗ്നല്‍ വിമാനം പുറപ്പെടാനുള്ളതാണെന്ന് തെറ്റിദ്ധരിച്ചാണ് പൈലറ്റ് വിമാനം സ്റ്റാര്‍ട് ചെയ്തത്.  രാത്രി 8.40 നായിരുന്നു സംഭവം. ഇതോട് ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി എയര്‍ ഇന്ത്യ ചെയര്‍മാന്‍ അശ്വനി ലഹോനി അറിയിച്ചു.

Comments

comments

youtube subcribe