കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ ഡല്‍ഹിയിലേക്ക്.

0

കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ ഡിസംബര്‍ 22 ന് ഡല്‍ഹിയിലെത്തണമെന്ന് ഹൈക്കമാന്‍ഡ്. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍ എന്നിവരോടാണ് ഡല്‍ഹിയിലെത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിന്റെ ചുമതലയുള്ള മുഗള്‍ വാസ്‌നിക്കിനോടും 22 ന് ഡല്‍ഹിയില്‍ ഉണ്ടാകണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് കോണ്‍ഗ്രസ്സിനുള്ളില്‍ ഗ്രൂപ്പ് വഴക്ക് തുടരുന്നതിന്റെ തെളിവായി കഴിഞ്ഞ ദിവസം ചെന്നിത്തല ഹൈക്കമാന്‍ഡിനയച്ച കത്ത് പാര്‍ടിയ്ക്കുള്ളില്‍ തന്നെ ചര്‍ച്ചയായിരുന്നു. ഇതിന് പുറകെയാണ് നേതാക്കള്‍ക്ക് ഡല്‍ഹിയിലെത്താന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഉമ്മന്‍ചാണ്ടിയുടെ പ്രതിച്ഛായയക്ക് മങ്ങലേറ്റിട്ടുണ്ടെന്നും ഇത് കഴിഞ്ഞ തെരെഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചുവെന്നും കത്തില്‍ പരാമര്‍ശിക്കുന്നു. ഇത് തുടര്‍ന്നാല്‍ വരും തെരെഞ്ഞെടുപ്പിലും ഇത് ആവര്‍ത്തിക്കുമെന്നും ചെന്നിത്തല കത്തില്‍ പറയുന്നു. എന്നാല്‍ ഇങ്ങനെയൊരു കത്ത് അയച്ചിട്ടില്ലെന്നാണ് ചെന്നിത്തല ആവര്‍ത്തിക്കുന്നത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe