ചെന്നൈ പ്രളയം; ആശ്വാസവുമായി ജയലളിത വാട്‌സ്ആപില്‍.

0
Jayalalitha

ചെന്നൈ പ്രളയം ദുരിതം വിതച്ചവര്‍ക്ക് ജയലളിതയുടെ ആശ്വാസ വാക്കുകള്‍. വാട്‌സ്ആപിലൂടെയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ സന്ദേശം എത്തിയിരിക്കുന്നത്.
തനിക്ക് കുടുംബമോ ബന്ധുക്കളോ ഇല്ലെന്നും തമിഴ്‌നാടാണ് എല്ലാമെന്നും 2 മിനുട്ടും 16 സെക്കന്റും നീളുന്ന ഓഡിയോ മെസ്സേജിലൂടെ ജയലളിത പറയുന്നു.

എന്തും നേരിടാനുള്ള ശക്തി തനിക്ക് ജനങ്ങള്‍ നല്‍കിയിട്ടുണ്ട് നാം ഒരുമിച്ച് പ്രളയക്കെടുതിയില്‍നിന്ന് കരകയറും എന്നും അവര്‍ പറയുന്നു. രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹായം നല്‍കിയ സ്വകാര്യ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും സന്ദേശത്തിലൂടെ ജയലളിത നന്ദിയും അറിയിച്ചു.

Comments

comments