ഇനി ഭരതും ഹൊറര്‍ ചിത്രത്തിന്റെ ഭാഗം.

തമിഴ്‌നാട്ടില്‍ തുടര്‍ച്ചയായി ബോക്‌സ്-ഓഫീസ് ഹിറ്റുകള്‍ സമ്മാനിക്കുന്ന ഹൊറര്‍ ചിത്ര തരംഗത്തിലേക്ക് യുവതാരം ഭരതുമെത്തുന്നു. നിരവധി ഹൊറര്‍ ചിത്രങ്ങള്‍ സമ്മാനിച്ച വടിവുദയന്‍ ഒരുക്കുന്ന ‘പൊട്ട്’ എന്ന ചിത്രത്തിലാണ് ഭരത് നായക കഥാപാത്രമായി എത്തുന്നത്.

ചെന്നൈയിലും കൊടേക്കനാലിലുമായിരിക്കും ചിത്രീകരണം. ഇപ്പോള്‍ ‘ശിവ’യുടെ ചിത്രീകരണത്തിലാണ് ഭരത്. ഇത് പൂര്‍ത്തിയായാലുടന്‍ ഹൊറര്‍ ചിത്രത്തില്‍ അഭിനയിച്ച് തുടങ്ങും.

NO COMMENTS

LEAVE A REPLY