സുപ്രീംകോടതി ചീഫ്ജസ്റ്റിസിന് വിദ്യാര്‍ത്ഥിനികളുടെ കത്ത്.

0

ആണ്‍കുട്ടികള്‍ക്കെതിരെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ പെണ്‍കുട്ടികളുടെ കത്ത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനാണ് കുട്ടികള്‍ കത്തയച്ചത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനികള്‍ നേരിടുന്ന അതിക്രമങ്ങള്‍ കാണിച്ചാണ് 560 പെണ്‍കുട്ടികള്‍ ഒപ്പുവെച്ച കത്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അയച്ചിരിക്കുന്നത്. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കും കത്തയച്ചിട്ടുണ്ട്. കാംപസില്‍ സൈ്വര്യമായി നടക്കാനോ പഠിക്കാനോ കഴിയുന്നില്ലെന്നും ഹോസ്റ്റലില്‍ പോലും സംരക്ഷണമില്ലെന്നും വിദ്യാര്‍ത്ഥികള്‍പരാതിപ്പെടുന്നു.

യൂണിവോഴ്‌സിറ്റിയ്ക്ക് അകത്തും പുറത്തുമുള്ള ആണ്‍കുട്ടികള്‍ മോശമായി പെരുമാറുന്നുവെന്നും യൂണിവേഴ്‌സിറ്റി അധികൃതരോടും പോലീസിനോടും പരാതി നല്‍കിയിട്ടും നടപടിയില്ലാത്തതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു കത്തയച്ചത് എന്നും കത്തില്‍ പറയുന്നു.

മൊത്തം വിദ്യാര്‍ത്ഥികളില്‍ 80 ശതമാനത്തോളം പെണ്‍കുട്ടികളായിട്ടും യാതൊരു സംരക്ഷണവും ഇവിടുന്ന് ലഭിക്കുന്നില്ലെന്നും പെണ്‍കുട്ടികളുടെ നിരന്തരമായ പരാതികളെ അധികൃതര്‍ അവഗണിയ്ക്കുകയാണെന്നും കത്തില്‍ ഉള്‍പ്പെടുത്തിയ വിവരങ്ങളില്‍പ്പെടുന്നു.

ഇതിനെ തുടര്‍ന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. യുജിസി, ഗവര്‍ണര്‍, വിദ്യാഭ്യാസ മന്ത്രി എന്നിവര്‍ക്കും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് വി.സി. പറഞ്ഞു. അതിക്രമങ്ങള്‍ നേരിടാന്‍ പോലീസിന്റെ സഹായം തേടും.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe