മണ്‍സൂണ്‍ മാംഗോസിന്റെ ട്രയിലര്‍ എത്തി.

0

സിനിമാ മോഹവുമായി നടക്കുന്ന അമേരിക്കന്‍ മലയാളിയായി ഫഹദ് ഫാസില്‍ എത്തുന്ന പുതിയ ചിത്രം മണ്‍സൂണ്‍ മാംഗോസിന്റെ ട്രയിലര്‍ പുറത്തിറങ്ങി. പുതുമുഖം ഐശ്വര്യ മേനോന്‍ ആണ് നായിക. വിനയ് ഫോര്‍ട്, വിജയ് റാസ്, എന്നിവരും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു.

അക്കരക്കാഴ്ചകള്‍ എന്ന ടെലി സീരിയല്‍ സംവിധായകനായ അഭി വര്‍ഗീസ് ആണ് ചിത്രം ഒരുക്കുന്നത്. തമ്പി ആന്റണിയാണ് നിര്‍മ്മാണം. ബോര്‍ബോണ്‍ സ്ട്രീറ്റ് എന്നാണ് ചിത്രത്തിന് ആദ്യം നല്‍കിയിരുന്ന പേര്. പിന്നീട് ഇത് ഞാന്‍ ഡിപി പള്ളിക്കല്‍ എന്നുമാറ്റി. ഒടുവില്‍ മണ്‍സൂണ്‍ മാംഗോ എന്നും.

Comments

comments

youtube subcribe