നീതികിട്ടിയില്ലെന്ന് ജ്യോതി സിങ്ങിന്റെ അമ്മ.

nirbhaya case verdict

2012 ഡിസംബറില്‍ ഡല്‍ഹിലെ ഓടുന്ന ബസ്സില്‍വെച്ച് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയും സുഹൃത്തിനെ ഉപദ്രവിക്കുകയും ചെയ്ത 5 പേരിലൊരാളയ പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളിയെ മോചിപ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതി വിധിയായി. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇയാളെ ജുവനൈല്‍ നിയമപ്രകാരം നല്‍കാവുന്ന കൂടിയ ശിക്ഷയായ 3 വര്‍ഷം തടവിന് വിധിച്ചിരുന്നു.

ഡിസംബര്‍ 20 ന് ജയില്‍ മോചിതനാകാനിരിക്കെ ഇയാളെ മോചിപ്പിക്കരുതെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യം സ്വാമി ഹൈക്കോടതിയെ സമീപിച്ചു. കേന്ദ്ര സര്‍ക്കാരും ഇതേ ആവശ്യംതന്നെ ഉന്നയിച്ചിരുന്നു. എന്നാല്‍ സ്വാമി നല്‍കിയ ഹരജിയില്‍ ഇടപെടാന്‍ കോടതി വിസമ്മതിക്കുകയാണ് ഉണ്ടായത്. നിലവിലെ ജുവനൈല്‍ ചട്ടപ്രകാരം വിട്ടയക്കാമെന്നാണ് കോടതി നിരീക്ഷണം. പ്രതിയെ എന്തുചെയ്യണമെന്ന് തീരുമാനിക്കാന്‍ പ്രത്യേക കമ്മിറ്റിയുണ്ടാകും. ഇയാളെ സമൂഹത്തില്‍ സ്വതന്ത്രമായി വിടാമോ എന്ന് ഈ കമ്മിറ്റിയ്ക്ക് തീരുമാനിക്കാം.

പ്രതിയെ തുറന്ന് വിടുന്നതിലൂടെ തന്റെ മകള്‍ക്ക് ലഭിക്കേണ്ട നീതിയാണ് നിഷേധിക്കപ്പെടുന്നത് എന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മരണത്തിന് ശേഷം നിര്‍ഭയ എന്നറിയപ്പെട്ടിരുന്ന പെണ്‍കുട്ടിയുടെ പേര് ജ്യോതി സിങ്ങ് എന്നാണെന്ന് അമ്മ വെളിപ്പെടുത്തിയത്.

ജ്യോതിയെ മാരകമായി പീഢിപ്പിച്ചത് അന്ന് പ്രായപൂര്‍ത്തിയായിട്ടില്ലാത്ത ഈ പ്രതിയാണെന്ന് നിരീക്ഷിച്ചിരുന്നു. ജ്യോതിയേയും സുഹൃത്തിനേയും വണ്ടിയിലേക്ക് ക്ഷണിച്ചതും ഇയാളായിരുന്നു. അതുകൊണ്ടുതന്നെ ഇയാളെ സാധാരണ കോടതിയില്‍ വിചാരണ ചെയ്യണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. മറ്റ് നാല് പേരില്‍ ഒരാളെ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയും മറ്റ് 3 പേര്‍ക്ക് വധശിക്ഷ വിധിക്കുകയുമാണുണ്ടായത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE