ഒ.കെ.കണ്‍മണിയായി ശ്രദ്ധ കപൂര്‍, ഒപ്പം ആദിത്യ റോയിയും.

മണിരത്മം സംവിധാനം ചെയ്ത തമിഴ് റൊമാന്റിക് ചിത്രം ഒ.കെ.കണ്‍മണി ഹിന്ദിയിലേക്ക് റീമേക്കിനൊരുങ്ങുന്നു. കണ്‍മണിയായി(താര) എത്തുന്നത് ശ്രദ്ധകപൂറാണ്. ആദിയായി ആദിത്യ റോയിയും. തമിഴില്‍ നിത്യമേനോനും ദുല്‍ഖര്‍ സല്‍മാനുമാണ് കണ്‍മണിയും ആദിയുമായെത്തിത്.

വരുന്ന വര്‍ഷം ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ഹിന്ദി പതിപ്പിന്റെ സംവിധായകന്‍ ഷാദ് അലിയാണ്. മണിരത്‌നത്തിന്റെ സംവിധാന സഹായിയായ ഷാദ് അലി മണിരത്‌നത്തിന്റെ തന്നെ അലൈപായുതേ ഹിന്ദിയില്‍ റീമേക്ക് ചെയ്തിരുന്നു.

NO COMMENTS

LEAVE A REPLY