സോണിയാഗാന്ധിയ്ക്കും രാഹുല്‍ഗാന്ധിയ്ക്കും ജാമ്യം.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയ്ക്കും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കും ഡല്‍ഹിയിലെ പാട്യാല ഹൈക്കോടതി ജാമ്യം അനുവധിച്ചു. 50,000 രൂപ ഇരുവരും കോടതിയില്‍ കെട്ടിവെച്ചു. സോണിയയ്ക്കായി എ.കെ.ആന്‍ണിയും, രാഹുലിനായി പ്രിയങ്ക ഗാന്ധിയും ജാമ്യം നിന്നു.

സോണിയയേയും രാഹുലിനേയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെക്കണമെന്ന സുബ്രഹ്മണ്യം സ്വാമിയുടെ ആവശ്യം കോടതി പരിഗണിച്ചില്ല. കേസിലെ മറ്റ് പ്രതികളായ ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, സുമന്‍ ദുബെ, മോത്തിലാല്‍ വോറ, സാം പിത്രോദ എന്നിവര്‍ക്കും കോടതി ജാമ്യം അനുവധിച്ചു. കേസ് ഫെബ്രുവരി 20 ന് വീണ്ടും പരിഗണിയ്ക്കും.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE