ബീപ് സോങ്ങില്‍ കുടുങ്ങി, ജാമ്യത്തിനായി ചിമ്പു കോടതിയില്‍.

ബീപ് സോങ്ങ് എന്ന പേരില്‍ പുറത്തിറങ്ങിയ ഗാനം ചിമ്പുവിന് തലവേദനയായിരിക്കുകയാണ്. സ്ത്രീകള്‍ക്കെതിരെയുള്ള മോശം വാക്കുകള്‍ക്ക് പകരം ബീപ് സൗണ്ടുമായി എത്തിയ ഗാനം തെന്നിന്ത്യയും കടന്ന് ചര്‍ച്ചയായിരിക്കുകയാണിപ്പോള്‍.

സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പാട്ട് തയ്യാറാക്കിയെന്നാരോപിച്ച് ചിമ്പുവിനും സംഗീത സംവിധായകന്‍ ആര്‍.അനിരുദ്ധിനും എതിരെ കോയമ്പത്തൂര്‍ പോലീസ് കേസ് റെജിസ്റ്റര്‍ ചെയ്തു. ഇതിനെ തുടര്‍ന്നാണ് താരം ജാമ്യത്തിനായ കോടതിയിലെത്തിയത്. താനല്ല സംഗീതം നിര്‍വ്വഹിച്ചത് എന്ന വാദവുമായി അനിരുദ്ധ് എത്തിയിരുന്നു.

ഗാനത്തില്‍ ചിമ്പുവിനെയാണ് ചിത്രീകരിച്ചിരിക്കുന്നത്. വ്യക്തിപരമായ ആവശ്യത്തിനായി നിര്‍മ്മിച്ച ഗാനം ലീക്ക് ചെയ്തതാണെന്നാണ് താരത്തിന്റെ വാദം. വിവിധ സിനിമാപ്രവര്‍ത്തകരും സംഘടനകളും ഇതിനോടകം ബീപ് സോങ്ങിനെതിരെ രംഗത്ത് വന്ന് കഴിഞ്ഞു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE