Advertisement

ഡല്‍ഹി വിമാന അപകടം: 10 പേര്‍ മരിച്ചു.

December 22, 2015
Google News 0 minutes Read

ഡല്‍ഹിയിലെ ദ്വാരകയില്‍ ബിഎസ്എഫിന്റെ ചെറുവിമാനം തകര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന  എല്ലാവരും കൊല്ലപ്പെട്ടു. 3 ബിഎസ്എഫ് ഉദ്യോഗസ്ഥരും 7 ടെക്‌നീഷ്യന്‍സുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഡല്‍ഹിയില്‍ നിന്ന് റാഞ്ചിയിലേക്ക് പോകുന്നതിനിടയാണ് ദ്വാരകയിലെ ഭക്തോള ഗ്രാമത്തില്‍വെച്ച് അപകടമുണ്ടായത്.

ടെക്‌നീഷ്യന്‍സിന് ഗ്രൗണ്ട് കണ്‍ട്രോള്‍ നഷ്ടമായതിനെ തുടര്‍ന്നാണ് വിമാനം തകര്‍ന്നതെന്നാണ് റിപ്പോര്‍ട്. റാഞ്ചിയിലേക്ക് ഒരു ഹെലികോപ്റ്റര്‍ നന്നാക്കാന്‍ പോകുകായിരുന്ന ബി.എസ്.എഫ്. ടെക്‌നീഷ്യന്‍സായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.

plane-crash-22

വ്യോമയാന മന്ത്രി മഹേഷ് ശര്‍മ്മ അന്വേഷണത്തിന് ഉത്തരവിട്ടു. ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരും ഈ വിമാനങ്ങളിലാണ് യാത്ര ചെയ്യാറുള്ളത്. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, ബിഎസ്എഫ് ഡിജി എന്നിവര്‍ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here