കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്; കേരളത്തിന്റെ അതിര്‍ത്തി നിര്‍ണ്ണയം തൃപ്തികരമല്ല : കേന്ദ്രം.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനായി കേരളം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കേന്ദ്രത്തിന്റെ അതൃപ്തി. റിപ്പോര്‍ട്ടില്‍ ജനവാസ കേന്ദ്രങ്ങളുടെ അതിര്‍ത്തി നിര്‍ണ്ണയം തൃപ്തികരമല്ലെന്ന് വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍.

കേരളത്തില്‍നിന്നുള്ള മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് ജാവദേക്കര്‍ ഇക്കാര്യം അറിയിച്ചത്. കേരളം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അവ്യക്തതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട് സംബന്ധിച്ച് അടുത്ത മാസം അതത് സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തും. നാല് ദിവസം വീതമായിരിക്കും ചര്‍ച്ച. ഫിബ്രവരിയില്‍ എം.പിമാരുമായും ചര്‍ച്ച നടത്തിയതിന് ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക എന്നും ജാവദേക്കര്‍ അറിയിച്ചു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE