മാതാപിതാക്കള്‍ക്കെതിരെ വാളെടുത്തു, എഞ്ചിനിയറെ പോലീസ് വെടിവെച്ചു.

അച്ഛനമ്മമാര്‍ക്കെതിരായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അവര്‍ക്കും മറ്റ് 20 ഓളം പേര്‍ക്കുമെതിരെ വാളെടുത്ത 28 കാരനായ ബല്‍വിന്ദര്‍ സിങ്ങിനെ പോലീസ് വെടിവെച്ച് കൊന്നു. മാതാപിതാക്കളോടുണ്ടായ വാക് തര്‍ക്കത്തില്‍ വാളെടുത്ത ബല്‍വിന്ദര്‍ അവരെ
ആക്രമിക്കുകയായിരുന്നു. ശേഷം റോട്ടിലേക്കിറങ്ങിയ ഇയാള്‍ തെരുവിലുണ്ടായിരുന്ന 20 ഓളം പേരെയും ആക്രമിച്ചു.

ഇലക്ട്രോണിക്‌സ് എഞ്ചിനിയറായ ബല്‍വിന്ദര്‍ ബാംഗ്ലൂരിലാണ് ജോലി ചെയ്തിരുന്നത്. എന്നാല്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയിലെ പരാജയം ഇയാളെ മാനസികമായി തളര്‍ത്തി.

തെലുങ്കാനയിലെ കരിംനഗറിലെ വീട്ടില്‍വെച്ച് ഇയാള്‍ പിതാവിന്റെ തലക്ക് പരിക്കേല്‍പ്പിക്കുകയും മാതാവിന്റെ വയറ്റില്‍ കുത്തി മുറിവേല്‍പ്പിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
sword-attack_shot-dead-by-police
ഓട്ടോ റിക്ഷാ ഡ്രൈവര്‍ക്കും ബൈക് യാത്രികനുമടക്കം ആക്രമണത്തില്‍ പരിക്കേറ്റു. ബല്‍വീന്ദറിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തില്‍ 2 കോണ്‍സ്റ്റബിള്‍മാര്‍ക്കും പരിക്കേറ്റു. ഇയാള്‍ വാള്‍ ഉപേക്ഷിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് പോലീസ് വെടിവെക്കുകയായിരുന്നു. ബല്‍വീന്ദറിനെയും പരിക്കേറ്റ മറ്റുള്ളവരെയും ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍ വെച്ചാണ് ബല്‍വീന്ദര്‍ കൊല്ലപ്പെട്ടത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE