കെ.കരുണാകരന്റെ ചരമ ദിനത്തില്‍ കുറ്റബോധം നിറഞ്ഞ പോസ്റ്റുമായി ചെറിയാന്‍ ഫിലിപ്.

  മാപ്പപേക്ഷയോടെയാണ് കരുണാകരന്റെ അഞ്ചാം ചരമ വാര്‍ഷിക ദിനത്തില്‍ ചെറിയാന്‍ ഫിലിപ് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്.                           കെ. കരുണാകരനെ മുഖ്യമന്ത്രി കസേരയില്‍നിന്ന് അട്ടിമറിക്കാനുള്ള ശ്രമത്തില്‍ ഭാഗികമായി പങ്കാളിയാകേണ്ടി വന്നതില്‍ ഗേദപ്രകടനം നടത്തുന്നതാണ് പോസ്റ്റ്.

  ‘ ഇന്ന് ലീഡര്‍ കെ കരുണാകരന്റെ അഞ്ചാം ചരമ വാര്‍ഷിക ദിനമാണ് 1995 ല്‍ കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അട്ടിമറിച്ച ഹീനവൃത്തിയില്‍ ഭാഗികമായി പങ്കാളിയാകേണ്ടി വന്നതില്‍ പരസ്യമായി മാപ്പ് അപേക്ഷിക്കുന്നു….. ‘ എന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. മനശാന്തിയ്ക്ക് വേണ്ടിയാണ് പോസ്റ്റിടുന്നതെന്നും ഇതില്‍ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.

  കഴിഞ്ഞ ദിവസം വീക്ഷണം പത്രം കരുണാകരനെ പുകഴ്ത്തിയും ഉമ്മന്‍ചാണ്ടിയെ ഇകഴ്ത്തിയും മുഖപ്രസംഗം എഴുതിയിരുന്നു. കണ്ണില്ലെങ്കിലേ കണ്ണിന്റെ വിലയറിയൂ എന്ന് കരുണാകരെനെക്കുറിച്ച് വീക്ഷണം വിലയിരുത്തുന്നുണ്ട്.


  പോസ്റ്റിന്റെ പൂര്‍ണ രൂപം

  ഇന്ന് ലീഡര്‍ കെ. കരുണാകരന്റെ അഞ്ചാം ചരമ വാര്‍ഷിക ദിനമാണ് 1995 ല്‍ കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അട്ടിമറിച്ച ഹീനവൃത്തിയില്‍ ഭാഗികമായി പങ്കാളിയാകേണ്ടി വന്നതില്‍ പരസ്യമായി മാപ്പ് അപേക്ഷിക്കുന്നു. ഇരുപതു വര്‍ഷം കഴിഞ്ഞിട്ടും ഈ അപരാധത്തില്‍ കുറ്റബോധം എന്നെ വേട്ടയാടുന്നത് കൊണ്ടാണ് അദ്ദേഹത്തിന്റെ അഞ്ചാം ചരമ വാര്‍ഷിക ദിനത്തില്‍ ക്ഷമാപണത്തിന് മുതിരുന്നത് .

  heriyan
  199495 കാലഘട്ടത്തില്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി കൊണ്ഗ്രസിലെ ‘എ’ വിഭാഗം കരുണാകരനെ ചാരനായും രാജ്യദ്രോഹിയായും ചിത്രീകരിച്ചാണ് ജനമദ്ധ്യത്തില്‍ താറടിച്ചത്. മുഖ്യമന്ത്രി കരുണാകരനെതിരെ കോണ്ഗ്രസ് ഹൈക്കമാണ്ടിനു കുറ്റപത്രം സമര്‍പ്പിക്കുകയും, രാജി വെക്കണമെന്നു ആവശ്യപ്പെട്ടു കൊണ്ട് നാടുനീളെ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തവര്‍ക്ക് ഇപ്പോഴെങ്കിലും മനസ്താപം ഉണ്ടാകേണ്ടതാണ്.

  കരുണാകരപക്ഷത്ത് ഉണ്ടായിരുന്ന ഏഴു എം എല്‍ എ മാരെ അടര്‍ത്തിയെടുത്ത് നിയമസഭകക്ഷിയില്‍ അദ്ദേഹത്തിന്റെ ഭൂരിപക്ഷം നഷ്ടപ്പെടുത്തിയതിന്റെ പിന്നിലെ കുതിരക്കച്ചവടം അധാര്‍മികവും നീചവും ആയിരുന്നു. ഞാന്‍ ചെയ്ത കാര്യങ്ങള്‍ 1998 ല്‍ ലീഡറോട് തുറന്നു പറയുകയും, പ്രായശ്ചിത്തമെന്നോണം ലോകസഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് അദ്ദേഹത്തെ ജയിപ്പിക്കാന്‍ കഠിനയത്‌നം നടത്തുകയും ചെയ്തിരുന്നു . പിന്നീട് മരണം വരെ അദ്ദേഹത്തിന്റെ ഹൃദയത്തില്‍ സ്ഥാനം നേടി . കെ കരുണാകരനെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്കു മുമ്പില്‍ ദുഖഭാരത്തോടെ തല കുനിക്കുന്നു

  NO COMMENTS

  LEAVE A REPLY