വെള്ളാപ്പള്ളിക്ക് ജാമ്യം.

0

മത സ്പര്‍ദ്ദ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്ന കേസില്‍ വെള്ളാപ്പള്ളി നടേശന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജനുവരി 10 ന് അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരായതിന് ശേഷം മജിസ്‌ട്രേറ്റ് കോടതിയില്‍നിന്ന് ജാമ്യം തേടാം. ജസ്റ്റിസ് ഡി.ഭവദാസന്‍ ആണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. വെള്ളാപ്പള്ളിയുടെ പരാപര്‍ശത്തില്‍ എന്ത് തെറ്റാണുള്ളതെന്നും ഭരണകൂടത്തെയല്ലെ വിമര്‍ശിച്ചതെന്നും കോടതി ചോദിച്ചു.

കോടതിയുടെ വിധിയില്‍ സന്തോഷമുണ്ടന്നും അറസ്റ്റചെയ്യുമെന്ന് കരുതി പക്ഷേ സര്‍ക്കാറിന് തന്നെ അറസ്റ്റ് ചെയ്യാനുള്ള ധൈര്യമില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു.

Comments

comments