കീര്‍ത്തി ആസാദിന് സസ്‌പെന്‍ഷന്‍

ഡി.ഡി.സി.എ. അഴിമതി ആരോപണം ഉന്നയിച്ച ബി.ജെ.പി. നേതാവ് കീര്‍ത്തി ആസാധിനെ പാര്‍ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അരുണ്‍ജെയ്റ്റ്‌ലിക്കെതിരെ അഴിമതി ആരോപണം ആദ്യം ഉന്നയിച്ചത് കീര്‍ത്തി ആസാദ് ആയിരുന്നു.

ബി.ജെ.പി. യെയും സര്‍ക്കാറിനേയും ആപമാനിച്ചുവെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിപക്ഷ പാര്‍ടികളുമായി ചേര്‍ന്ന് തെറ്റായ പ്രസ്ഥാവനകള്‍ നടത്തിയെന്നും കത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷാ  അറിയിച്ചു.

തന്നെ സസ്‌പെന്റ് ചെയ്തതിന്റെ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കീര്‍ത്തി ആസാദും രംഗത്തെത്തി. തന്റെ പോരാട്ടം അഴിമതിയ്ക്ക് എതിരെയാണ് പാര്‍ടിയ്ക്ക് എതിരയല്ലെന്നും അദ്ദേഹം പറഞ്ഞു.

സസ്‌പെന്‍ഷന് പിന്നാലെ കീര്‍ത്തി ആസാദിനെ പിന്തുണച്ചുകൊണ്ട് സുബ്രഹ്മണ്യം സ്വാമി പ്രതികരിച്ചു. സസ്‌പെന്‍ഷന്‍മേലുള്ള വിശദീകരണം ലഭ്യമാകുന്നതിന് ആസാദിനെ സഹായിക്കുമെന്ന് അറിയിച്ച സ്വാമി, ബി.ജെ.പി. ആസാദിനെപ്പോലൊരു നേതാവിനെ കൈവിടുമെന്ന് കരുതുന്നില്ലെന്നും പറഞ്ഞു.

NO COMMENTS

LEAVE A REPLY