വെള്ളാപ്പള്ളി – കുമ്മനം കൂടിക്കാഴ്ച : ഇരു പാര്‍ടികളുടെയും സഖ്യത്തിന് സാധ്യത.

0

എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും കൂടിക്കാഴ്ച നടത്തി.വെള്ളാപ്പള്ളിയുടെ പാര്‍ടിയുമായി ചേര്‍ന്ന് മുന്നണി ഉണ്ടാക്കുന്ന കാര്യം ഉടന്‍ ചര്‍ച്ച ചെയ്യുമെന്നും വെള്ളാപ്പള്ളിയുടെവിശ്വാസ്യതയില്‍ സംശയമില്ലെന്നും കുമ്മനം ഇന്നലെ പറഞ്ഞിരുന്നു ഇതിന് പിന്നാലെയാണ് ഇരുവരുടേയും കൂടിക്കഴ്ച.

ബി.ജെ.പി. – എസ്.എന്‍.ഡി.പി. സഖ്യം സംബന്ധിച്ച് ചര്‍ച്ച ചെയ്തതായി ഇരുവരും അറിയിച്ചു.  ഇരുപാര്‍ടികളുടെയും പൊതു വേദികളില്‍ ചര്‍ച്ച ചെയ്ത് വേണ്ട നടപടി സ്വീകരിക്കുമെന്നും ഇവര്‍ പറഞ്ഞു. കൂപ്പുകൈ ചിഹ്നം അനുവധിച്ചില്ലെങ്കില്‍ കൂപ്പുകൈ കൊടിയില്‍ ഉപയോഗിക്കുമെന്ന് വെള്ളാപ്പള്ളിയും അറിയിച്ചു. കുമ്മനം ബി.ജെ.പി. അധ്യക്ഷനായതിന് ശേഷമുള്ള ഇരുവരുടേയും ആദ്യത്തെ കൂടിക്കാഴ്ചയാണ് ഇത്.

Comments

comments