ബാര്‍ ലൈസന്‍സ് കേസ് ഇന്ന് സുപ്രീം കോടതിയില്‍.

ബാര്‍ ലൈസന്‍സ് കേസ് വിധി ഇന്ന് സുപ്രീം കോടതി പ്രഖ്യാപിക്കും. പൂട്ടിയ ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍ ബാറുകള്‍ തുറക്കുമോ ഇല്ലയോ എന്ന വിധി വരുന്നതോടെ തീരുമാനമാകും. കേരള സര്‍ക്കാറിന്റെ മദ്യ നയത്തിനെതിരെ ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍ ബാറുടമകള്‍ നല്‍കിയല ഹരജികളിലാണ് വിധി.

വാദം കേള്‍ക്കുന്നതിനിടെ സമ്പൂര്‍ണ്ണ മദ്യ നിരോദനം പരാജയമായിരുന്നില്ലേ എന്നും എന്ത് പഠനത്തിന്റെ പേരിലാണ് ഇത് വീണ്ടും നടപ്പിലാക്കുന്നത് എന്നും കോടതി ചോദിച്ചിരുന്നു. പെട്ടന്ന് എടുത്ത തീരുമാനമല്ലെന്നും മദ്യ നയം പരാജയപ്പെട്ടാല്‍ ബാറുകള്‍ക്ക് അനുമതി നല്‍കുമെന്നും സര്‍ക്കാര്‍ മറുപടി നല്‍കി. മദ്യനയം തന്നെയാണ് സര്‍ക്കാര്‍ ഉദ്ദേശം എങ്കില്‍ എന്തിനാണ് ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിച്ചത് എന്ന ചോദ്യവും കോടതി ഉന്നയിച്ചിരുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE