തൊട്ടാല്‍ പൊള്ളും മുല്ലപ്പൂ…

0

പൊള്ളുന്ന വിലയാണ് മുല്ലപ്പൂവിന്. ലഭ്യത കുറയുകയും ആവശ്യം കൂടുകയും ചെയ്തതോടെ ഇതുവരെ ഉള്ളതിലെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് ഇപ്പോള്‍ മുല്ലപ്പൂ വില്‍ക്കുന്നത്. കിലോഗ്രാമിന് 650 രൂപ മുതല്‍ 800 രൂപ വരെ വിലയുണ്ടായിരുന്ന മുല്ലപ്പൂവിന്റെ ഇപ്പോഴത്തെ വില 1200 രൂപ മുതല്‍ 1500 രൂപ വരെയാണ്.

ഡിണ്ടിഗലില്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതലായും മുല്ലപ്പൂ എത്തുന്നത്. ശബരിമല സീസണ്‍ ആണ് വില വര്‍ദ്ധനയ്ക്ക് കാരണം. താപനില താഴ്ന്നതും മഞ്ഞ് വീഴ്ചയും വിളവെടുപ്പിനെ ബാധിച്ചതും വില കൂടാന്‍ കാരണമായിട്ടുണ്ട്.

Comments

comments